കഴിഞ്ഞ പത്തു വർഷം കേരളത്തിൽ സമൂലമായ മാറ്റങ്ങൾ വികസനത്തിൽ വരും എന്ന് കരുതിയവർ എല്ലാം മണ്ടന്മാരായി… ഉപ്പുതൊട്ട് കർപ്പൂരം വരെ വിലകൂടി…. എന്തെല്ലാം വികസനങ്ങൾ നടന്നു അതെല്ലാം അഴിമതിയിൽ കുളിച്ചതായിരുന്നു…. രാഷ്ട്രീയ മേലാളന്മാർക്ക് പൊതുജന സേവനം ആ വാക്ക് പോലും അവർ മറന്നു പോയി… മറ്റുള്ള സംസ്ഥാനത്തിലെ കണ്ണിലുള്ള കരട് എടുക്കാൻ നോക്കുമ്പോൾ ഇവിടെയുള്ള തൂമ്പ എടുത്തു മാറ്റാൻ ആളില്ല… പട്ടാപ്പകൽ പോലും നടുറോഡിൽ സ്ത്രീകളെ വിട്ട് കൊലപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കേരളം എത്തിയിരിക്കുന്നു., മൊബൈൽ ഫോണിൻറെ അമിത ഉപയോഗം പല കുടുംബത്തിന്റെയും അടിത്തറ തകർത്തിരിക്കുന്നു.., കുട്ടികൾ അവരുടെ പ്രായത്തിന് അനുസരിച്ചല്ല കേരളത്തിൽ പല കാര്യങ്ങളും ചെയ്യുന്നത്…. പത്തുവർഷം മുമ്പ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചിലരെങ്കിലും ഒളിച്ചും പാത്തും ഒരു കട്ടൻ ബീഡിക്കാൻ തന്നെ വലിയ ബുദ്ധിമുട്ട് ആയിരുന്നു എന്നാൽ ഇപ്പോൾ അവർ കഞ്ചാവിലഹരി മരുന്നിലേക്കും ഒക്കെ കടന്നിരിക്കുന്നു…. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന അവസ്ഥ… പോലീസിന് ജനങ്ങളെ നിയന്ത്രിക്കുന്നതിലും വലിയ പിഴവ് പലപ്പോഴും …. ഈ നാട് ഇനി നന്നാവാൻ വലിയ ബുദ്ധിമുട്ടാണ്…. നാടോടുമ്പോൾ നടുകെ ഓടുക അല്ലാതെന്തു ചെയ്യാൻ..